സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേത്, കാണാതായവരുടെ വിവരം തേടി പൊലീസ്

news image
Sep 21, 2025, 5:17 am GMT+0000 payyolionline.in

കോട്ടയം: കോട്ടയം ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടുതൽ പരിശോധനയ്ക്കായി അസ്ഥികഷ്ണങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ വെച്ച് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് ലാബിലാണ് അസ്ഥി കഷ്ണങ്ങൾ പ്രാഥമിക പരിശോധന നടത്തിയത്. ഇന്നലെ വിശദമായ പോസ്റ്റ്മോർട്ടം നടന്നിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പത്തുവര്‍ഷത്തിനിടെ കോട്ടയം ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്‌, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe