നന്തി- കീഴൂർ റോഡ്  അടക്കാൻ അനുവദിക്കില്ല: മൂടാടിയിലെ ജനകീയ കമ്മിറ്റി അനിശ്ചിത കാല സമരത്തിലേക്ക്

news image
Sep 26, 2025, 4:41 pm GMT+0000 payyolionline.in

നന്തി: നന്തി- കീഴൂർ റോഡ്  അടക്കാൻ അനുവദിക്കിലെന്ന് മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി . നന്തി- ചെങ്ങോട്ട് കാവ് ബൈപാസ്കടന്നുപോകുന്നത് നിലവിൽ പൊതുമരാമത്ത് വകുപ്പിൻ്റ ഉടമസ്ഥതയിലുള്ളതും മൂടാടി – തിക്കോടി പഞ്ചായത്തുകളിലൂടെയും – പയ്യോളി നഗരസഭയിലൂടെയും കടന്ന് പോകുന്ന നന്തി – കീഴൂർ റോഡിലൂടെയാണ്. ഈ റോഡിനെ പുതിയ എൻഎച്ചിൻ്റ ഭാഗമായ സർവീസ് റോഡിലേക്ക് കണക്റ്റ് ചെയ്യുമെന്നാണ് എൻ എച്ച് എ ഐ അധികൃതർ പറയുന്നത്.  വീതികുറഞ്ഞ സർവീസ് റോഡിൽ ഇരുഭാഗത്തേക്കും വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല  ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാകും. ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വിളിച്ച  സർവ്വകക്ഷി യോഗത്തിൽ വച്ചാണ് രാമകൃഷണൻ കിഴക്കയിൽ ചെയർമാനും വി.വി – സുരേഷ് കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപികരിച്ചത്.

 

കർമ്മസമിതി ഭാരവാഹികൾ എൻ എച്ച് എ ഐ പൊജക്റ്റ ഡയറക്ടറുമായി ചർച്ച നടത്തുന്നു

മുഖ്യമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി, മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകുകയും സമരപരിപാടികളും നടത്തിയിരുന്നു. ഇപ്പോൾ റോഡ് പണി പുനരാരംഭിച്ചപ്പോൾ നന്തി – കീഴൂർറോഡ് അടക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരായി ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബർ 3 ന് വൈകിട്ട് 5 മണിക് സമരപ്രഖ്യാപന കൺവെൻഷൻ നന്തിയിൽ നടക്കും. യോഗത്തിൽ പപ്പൻ മൂടാടി റഫീഖ് പുത്തലത്ത് കെ സത്യൻ , ഭാസ്കരൻ ചേന്നോത്ത്, കെ.എം. കുഞ്ഞിക്കണാരൻ, ഷംസീർ മുത്തായം, പവിത്രൻ, ആതിര  ബിജീഷ്, യു.വി  കെ ജീവാനന്ദൻ മാസ്റ്റർ, പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചെയർമാൻ രാമകൃഷ്ൻ കിഴക്കയിൽ   അധ്യക്ഷത വഹിച്ചു. വി.വി. സുരേഷ് സ്വഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe