ചെങ്ങോട്ടുകാവില്‍ സിപിഎം നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ സമാപിച്ചു

news image
Oct 6, 2025, 2:23 am GMT+0000 payyolionline.in

കൊയിലാണ്ടി: സിപിഎം നേതൃത്വത്തിൽ ചെങ്ങോട്ടു കാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച് ആരംഭിച്ച ജാഥ 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകീട്ട് കലോപൊയിലിൽ സമാപിച്ചു.

സമാപന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം എൽജി ലിജീഷ് ഉൽഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായി. ജാഥാ സ്വീകരണത്തിനു ശേഷം ജാഥാ ലീഡർ അനിൽ പറമ്പത്ത് സംസാരിച്ചു. അനിൽകുമാർ സ്വാഗതം പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ അനിൽ പറമ്പത്ത്, ഷീബ മലയിൽ, പി ബാലകൃഷ്ണൻ, പി വേണു , പി വിശ്വൻ,പി സത്യൻ, ബേബി സുന്ദർ രാജ്, സി എം രതീഷ്, എ സോമശേഖരൻ, പിവി സോമശേഖരൻ, മധു കിഴക്കയിൽ, ടിവി ഗിരിജ, കെ ഗീതാനന്ദൻ, എ സുരേഷ്,ഇ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe