തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളായ മേശയും കസേരയും വിതരണം ചെയ്തു. പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , വികസന കാര്യ അധ്യക്ഷ പ്രനില സത്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഫിഷറീസ് ഓഫീസർ തുടങ്ങിയവർ സംബന്ധിച്ചു. 12 വിദ്യാർത്ഥികൾക്ക് 59,520 രൂപ യുടെ പഠനോപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചു.

