വടകര: എടോടിയിൽ ബേക്കറിയിലെ കിച്ചൺ എക്സ്ഹോസ്റ്റ് ഡക്ടിന് തീപ്പിടിച്ചു. വടകര എടോടി റെയിൽവെ സ്റ്റേഷൻ റോഡിൽ മൂസയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഷൻ ബേക്കറിയുടെ കിച്ചണിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. വടകരയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീയണച്ചു.