പയ്യോളി: ഗസയിൽ കൊല്ലപ്പെട്ട നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു ആദരാഞ്ജലികൾ അർപ്പിക്കുന്ന ‘മാനവീക മഹാ സംഗമം’ ഒക്ടോബർ 21 ന് കോഴിക്കോട് ബീച്ചിൽ നടക്കുന്നു. ചിന്ത രവി ഫൗണ്ടേഷനും, കവി കെ സച്ചിദാനന്ദൻ അധ്യക്ഷനായ ‘ദേശീയമാനവിക വേദി’യും കോഴിക്കോട്ടെ കലാ സാംസ്കാരിക സംഘടനകളും ചേർന്നു കൊണ്ടാണ് ഇത് സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ഒക്ടോബർ 14 ചൊവ്വാഴ്ച്ച 5 മണിക്ക് പയ്യോളി കണ്ണൻ വെള്ളി ഹാളിൽ ദേശീയ മാനവിക വേദിയുടെ ആഭിമുഖ്യത്തിൽ ആക്റ്റീവിസ്റ്റ് അഡ്വ.പി എം ആതിരയുടെ പ്രഭാഷണം നടക്കുമെന്ന് സംഘാടകർ ഹംസ മേലടി, കെ പി എ വഹാബ്, സലാം ഫർഹത്ത് എന്നിവർ അറിയിച്ചു.