തിക്കോടി : ഇന്ത്യൻ ഭരണഘടനയെ നെഞ്ചേറ്റിക്കൊണ്ട്, ഭരണഘടനാ ദിനമായ ഇന്ന് തൃക്കോട്ടൂർ എ യു പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (ജെ ആർ സി) യൂണിറ്റ് കുട്ടികൾ ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പുകൾ കൈകളിൽ പിടിച്ച്, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തിക്കൊണ്ട് മനുഷ്യച്ചങ്ങല തീർത്തു.
ഭരണഘടനയുടെ ആമുഖത്തിലെ ‘നാം, ഇന്ത്യൻ ജനത…’ എന്ന ഭാഗം കുട്ടികൾ ഒരുമിച്ച് ഏറ്റുചൊല്ലി.

ചടങ്ങിനോടനുബന്ധിച്ച്, സാമൂഹ്യ ശാസ്ത്ര അധ്യാപകനും ഡി ആർ ജി ട്രൈനറുമായ പി കെ ശൈലേഷ് കുട്ടികൾക്കായി പ്രത്യേക ക്ലാസ്സ് നയിച്ചു. ഭരണഘടനയുടെ ചരിത്രം, ഡോ. ബി. ആർ. അംബേദ്കർ വഹിച്ച പങ്ക് ,മൗലികാവകാശങ്ങളും കടമകളും എന്നിവ അദ്ദേഹം ലളിതമായി വിശദീകരിച്ചു. രാജ്യത്തിന്റെ നിയമങ്ങളെക്കുറിച്ചുള്ള അറിവ് ഓരോ പൗരനും അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനാധ്യാപകൻ ജി. പി. സുധീർ അധ്യക്ഷത വഹിച്ചു. ജെ ആർ സി കോഡിനേറ്റർ വി വി ഷിജിത്ത്, എൻ കെ പ്രീത, കെ രതീഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
