പയ്യോളി: തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 11 മുതൽ 20 വരെ വിവിധ പരിപാടികളോടെ കൊണ്ടാടാൻ ക്ഷേത്രസന്നിധിയിൽ ചേർന്ന
ഉത്സവാഘോഷ കമ്മിറ്റി രൂപീകരണയോഗം തീരുമാനിച്ചു.


ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് പി ടി രാഘവൻ, സെക്രട്ടറി സത്യൻ
ചാരുപറമ്പിൽ, ഖജാൻജി അജേഷ് കുമാർ എം പി , വൈസ് പ്രസിഡന്റ്മാരായി പ്രവീൺ ലാൽ, രജിലേഷ് വി ടി, ജോയിന്റ് സെക്രട്ടറിമാരായി ആദിഷ് ആർ കെ, രാജേഷ് കുഴിക്കാട്ട്, രക്ഷാധികാരി എം വി ബാബു എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി
നിഷാന്ത് ചെത്തിൽ, രിജിൽ പി ടി, ഗിരീഷ് പൊയ്കയിൽ (താലപ്പൊലി), വിഷ്ണു ഏ കെ, വിജീഷ് കുഴിക്കാട്ട് (അലങ്കാരം), ചന്ദ്രൻ എൻ പി, പ്രവീൺ ലാൽ (പ്രോഗ്രാം &പബ്ലിസിറ്റി) , ബാലകൃഷ്ണൻ കുഴിക്കാട്ട്, രാജൻ പി വി (ഭക്ഷണം) എന്നിവരെയും തിരഞ്ഞെടുത്തു.
