തിക്കോടി: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവക്ഷേത്രത്തിലെ ‘ധനുമാസ തിരുവാതിര’ ആഘോഷം ജനുവരി 2, 3 വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തിരുവാതിരനാളിൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് മേൽശാന്തി നാരായണൻ നമ്പൂതിരപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ജനുവരി 2 ന് വൈകിട്ട് ക്ഷേത്രം സേവിക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരക്കളി ഉണ്ടാകും.

ജനുവരി 3 ശനിയാഴ്ച രാവിലെ ഗണപതിഹോമം, രാവിലെ മുതൽ താമര അർച്ചന വഴിപാട് ഉണ്ടാകും. വൈകിട്ട് 6 മണിയ്ക്ക് ദീപാരാധന നിറമാല, 6.30 ന് ക്ഷേത്ര വിദ്യാപീഠത്തിൽ നിന്ന് ചെണ്ടവാദ്യകല അഭ്യസിച്ച വിദ്യാർത്ഥികളുടെ ചെണ്ട മേള അരങ്ങേറ്റം ഉണ്ടാകും. അരങ്ങേറ്റത്തിന് നാല്പതോളം വാദ്യകാല കാരന്മാർ പങ്കെടുക്കും
