പയ്യോളി: പയ്യോളി മണ്ഡലം കോൺസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം കെ.പി.സി.സി. മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രിയുടെ അധ്യക്ഷതയിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ടി.സിന്ധു, പി.എം.അഷ്റഫ്, അൻവർ കായിരകണ്ടി, സബീഷ് കുന്നങ്ങോത്ത്, നടുക്കുടി പത്മനാഭൻ, ടി. ഉണ്ണികൃഷ്ണൻ, കാര്യാട്ട് ഗോപാലൻ, കെ.കെ.മോഹനൻ, കെ.ശശികുമാർ, സനൂപ് കോമത്ത്, എന്നിവർ സംസാരിച്ചു. പി.ഹരിദാസൻ മാസ്റ്റർ സ്വാഗതവും കുറുമണ്ണിൽ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
