തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ 29 ന് സർഗായനത്തിന് തിരശ്ശീല ഉയരുന്നു

news image
Jan 27, 2026, 2:18 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, പയ്യോളിയിൽ ഈ വർഷത്തെ സർഗായനം പരിപാടി ജനുവരി 29 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ അരങ്ങേറുന്നു. ഔപചാരികമായ ഉദ്ഘാടനകർമം വൈകുന്നേരം 5.30 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ  മില്ലി മോഹൻ നിർവ്വഹിക്കും. തിക്കോടി ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ഒ.കെ. ഫൈസൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുഖ്യാതിഥിയായി മേലടി ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്സൺ ദീപ ഡി. ഓൾഗ പങ്കെടുക്കും.

 

സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറ, ജില്ലാ പഞ്ചായത്ത് ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എരവത്ത് മുനീർ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ പി.സി ഷീബ എന്നിവർ നിർവഹിക്കുന്നതാണ്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് മെംബർ നിഷ പയ്യന പുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ശോഭ കിഴക്കൻ കുളങ്ങര , ഹമീദ് പുതുക്കുടി, പി.പി.പ്രേമരാജൻ, എം. ദിബിഷ, മുനിസിപ്പൽ കൗൺസിലർ സി.പി. ഫാത്തിമ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി. ജനാർദ്ദനൻ , ജയചന്ദ്രൻ തെക്കേക്കുറ്റി, പി.രവീന്ദ്രനാഥൻ, ഹാഷിം കോയ തങ്ങൾ ,എം.കെ. പ്രേമൻ , പ്രദീപ് കണിയാരക്കൽ, രവീന്ദ്രൻ എടവനക്കണ്ടി എന്നിവരും പങ്കെടുക്കുന്നു. ഇതിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ നടക്കുന്ന മികവുത്സവം വിദ്യാഭ്യാസപ്രദർശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. പി.എ ജലീൽ നിർവ്വഹിക്കുന്നതാണ്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജ്മൽ മാടായി അധ്യക്ഷത വഹിക്കും.
അധ്യാപകരും വിദ്യാർത്ഥികളും ഒപ്പം പൂർവ്വ വിദ്യാർത്ഥികളും ഒരുക്കുന്ന കലാവിരുന്ന് പരിപാടിയുടെ ഭാഗമായി നടക്കുന്നതാണ്.

സ്വാഗത സംഘം ചെയർമാൻ സി. സുനിൽ പി.ടി.എ പ്രസിഡണ്ട്, ജനറൽ കൺവീനർ എ.കെ സചിത്രൻ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ് ഒ.കെ ശിഖ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. ഗോവിന്ദൻ, പബ്ലിസിറ്റി ചെയർമാൻ ടി.ഖാലിദ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe