ദിവസവും എബിസി ജ്യൂസ് കുടിക്കുന്നവരാണോ?; വൈറലായ ‘മിറക്കിൾ ഡ്രിങ്കിന്‍റെ’ ദോഷങ്ങളും അറിഞ്ഞിരിക്കണം

news image
Feb 3, 2026, 5:05 pm GMT+0000 payyolionline.in

സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡിങ്ങിന് പിറകെയാണ് ഒട്ടുമിക്ക പേരും. ബ്യൂട്ടി ടിപ്സുകള്‍,ഹെല്‍ത്തി ഫുഡ് തുടങ്ങിയവയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒന്നും നോക്കാതെ അതിന് പിന്നാലെ പോകും. അത്തരത്തില്‍ കുറച്ച് നാളായി സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന ഒന്നാണ് എബിസി ജ്യൂസ്. രാവിലെ ഉണർന്നാലുടൻ ‘എബിസി’ ജ്യൂസ് കുടിക്കുന്നത് ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സഹായിക്കുമെന്ന് പറയുന്നു. ആപ്പിൾ (Apple), ബീറ്റ്റൂട്ട് (Beetroot), ക്യാരറ്റ് (Carrot) എന്നിവയാണ് ഈ ജ്യൂസിലെ പ്രധാന ചേരുവകള്‍. ബീറ്റ്‌റൂട്ട്,കാരറ്റ്,ആപ്പിൾ എന്നിവ മുറിച്ച് കുറച്ച് വെള്ളം ചേർത്ത് അടിച്ചെടുത്താൽ എബിസി ജ്യൂസാകും. വേണമെങ്കിൽ അൽപം നാരങ്ങ പിഴിഞ്ഞതോ ഒരൽപം ഇഞ്ചി നീരോ ചേർക്കുന്നതും നല്ലതാണ്.

പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും സഹായിക്കുന്ന ഈ ജ്യൂസ് വെറും ഒരു ‘വൈറൽ ട്രെൻഡ്’ മാത്രമല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയായ ഈ ജ്യൂസ് യഥാർത്ഥത്തിൽ ഒരു ‘മിറക്കിൾ ഡ്രിങ്ക്’ തന്നെയാണെന്നാണ് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. ഗുണങ്ങള്‍ നിരവധി തിളക്കമുള്ള ചര്‍മ്മത്തിന് ആപ്പിളിലെ ആന്റിഓക്‌സിഡന്റുകൾ, ബീറ്റ്റൂട്ടിലെ ബീറ്റലെയ്നുകൾ, കാരറ്റിലെ ബീറ്റാ-കരോട്ടീൻ എന്നിവ ചർമ്മത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കുകയും തിളക്കം നൽകുകയും ചെയ്യും. മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാന്‍ സഹായിക്കും. അതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ചുളിവുകള്‍ ഇല്ലാതാക്കാനും സഹായിക്കും.

പ്രതിരോധശേഷി വർധിപ്പിക്കുന്നു എബിസി ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. അവശ്യ പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് ഈ ജ്യൂസ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിച്ച് പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറക്കാന്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എബിസി ജ്യൂസ് മികച്ചൊരു ഓപ്ഷനാണെന്ന് ഡയറ്റീഷ്യന്‍ന്മാര്‍ പറയുന്നു. കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ ജ്യൂസ് കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഫൈബർ ധാരാളമുള്ളതിനാൽ മലബന്ധം മാറും, കരള്‍ ശുദ്ധീകരണത്തിനും സഹായിക്കും. കൂടാതെ കണ്ണിന്‍റെ ആരോഗ്യത്തിനും എബിസി ജ്യൂസ് വളരെ നല്ലതാണ്.

അമിതമാകരുത്..പണി കിട്ടും ഗുണങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഉണ്ടെങ്കിലും എബിസി ജ്യൂസിനും നിരവധി ദോഷങ്ങളും ഉണ്ട്.മറ്റെന്തിനെയും പോലും അമിതമായി എബിസി ജ്യൂസ് കുടിക്കുന്നതും പണി കിട്ടു. ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ കുടിക്കുന്നത് ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയിൽ സ്വാഭാവികമായ പഞ്ചസാരയുടെഅളവ് കൂടുതലാണ്. അതിനാൽ പ്രമേഹരോഗികൾ ഇത് പതിവായി കുടിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ സാധ്യതയുണ്ട്.

വൃക്കയിലെ കല്ല് ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വൃക്കയിൽ കല്ല് വരാൻ സാധ്യതയുള്ളവരോ നിലവിൽ ആ പ്രശ്നമുള്ളവരോ ബീറ്റ്റൂട്ട് അടങ്ങിയ ജ്യൂസ് അമിതമായി ഉപയോഗിക്കുന്നത് ദോഷം ചെയ്തേക്കാം. മലത്തിന്റെ നിറം മാറ്റം ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ട് മൂത്രത്തിനും മലത്തിനും ചുവപ്പ് കലർന്ന നിറം വരാം. ഇത് സാധാരണമാണെങ്കിലും പെട്ടെന്ന് കാണുമ്പോൾ പലരിലും ഭയമുണ്ടാക്കിയേക്കാം. ദഹനപ്രശ്നങ്ങൾ വലിയ അളവിൽ ഈ ജ്യൂസ് കുടിക്കുന്നത് ചിലരിൽ ഗ്യാസ്, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാറുണ്ട്. നാരുകൾ (Fiber) നീക്കം ചെയ്ത ജ്യൂസാണ് കുടിക്കുന്നതെങ്കിൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വര്‍ധിപ്പിക്കുകയും ചെയ്യും.

ബിപി കുറയും ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ നേരത്തെ തന്നെ ലോ ബിപി ഉള്ളവർ ഇത് അമിതമായി കുടിക്കുന്നത് തലകറക്കം പോലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കാം. ചുരുക്കത്തില്‍ എബിസി ജ്യൂസ് ഒരു മിറാക്കിള്‍ ജ്യൂസാണെന്നതില്‍ സംശയമില്ല.എന്നുകരുതി അത് അമിതമായി കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വിളിച്ചുവരുത്തും. ഈ ജ്യൂസ് കുടിച്ച് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറോടോ ഡയറ്റീഷ്യനോടോ ചോദിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe