പയ്യോളി: പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നത് ശാരീരിക അവശതകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായകരമാകുമെന്ന് പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര പ്രസ്താവിച്ചു. പയ്യോളി അയനിക്കാട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ 15-ാം വാർഷികാഘോഷവും വയോജന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ 70 വയസ്സ് പിന്നിട്ട നൂറോളം വയോജനങ്ങളെയും കിടപ്പുരോഗികളെയും വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. തുടർന്ന് സൊസൈറ്റി അംഗങ്ങളുടെയും പ്രദേശവാസികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി. സുരേഷ് ബാബു, ഡോ. കെ.പി. ബാലകൃഷ്ണൻ, കൗൺസിലർമാരായ കെ.കെ. ബീന, മജിഷ സുജു, കെ.ടി. ഷർമിന,കെ.ടി. കേളപ്പൻ, കെ.കെ. രജീഷ്, പി.കെ. രഞ്ജിത്ത്, പി.പി. ദിനേശ് ബാബു, സി.കെ.ടി. വിജീഷ്, കെ.ടി. പ്രജീഷ്, വി. ഉത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.
