കൊയിലാണ്ടി: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന കളക്ഷൻ ഏജന്റുമാർക്ക് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ (കെ.സി.ഇ.സി) കോഴിക്കോട് ജില്ലാ ശില്പശാല സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ.സി.ഇ.സി സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മലയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.സി.ഇ.സി നേതാക്കളായ രാമചന്ദ്രൻ കുയ്യണ്ടി, ഒ. മഹേഷ്കുമാർ, റീബ കൃഷ്ണകുമാർ, സുനിൽ ഓടയിൽ, പി.പി. പ്രസീത് കുമാർ, പി.വി. സുനീഷ്, എൻ.കെ. അജിത് കുമാർ, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ സി.കെ. ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ജയദേവൻ എം.പി സ്വാഗതവും സുനിൽ ഊരള്ളൂർ നന്ദിയും പറഞ്ഞു.
