ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ  യുവതി മരിച്ചു

news image
Mar 9, 2026, 6:53 am GMT+0000 payyolionline.in

കോഴിക്കോട് : ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷ (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിജിഷയെ ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് ഇന്നലെയാണ് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിലേക്ക് മാറ്റിയത്. പൊങ്കാല അർപ്പിക്കുന്നതിനിടെ തൊട്ടുപിന്നിലെ അടുപ്പിൽ നിന്ന് സാരിയിലേക്ക് തീ പടരുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ വിജിഷയുടെ ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe