തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര മതിൽ-കവാട സമർപ്പണം നടന്നു

news image
Mar 12, 2026, 3:19 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രപരിപാലന സമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച ക്ഷേത്ര ചുറ്റുമതിലിന്റെയും കവാടത്തിന്റെയും സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി കുന്നിമഠത്തില്ലത്ത് നാരായണൻ നമ്പൂതിരി കർമ്മം നിർവ്വഹിച്ചു.

ക്ഷേത്രത്തിലെ സ്ഥിരം വേദിയിൽ നടന്ന ചടങ്ങിൽ പരിപാലന സമിതി പ്രസിഡന്റ് അശോകൻ ജി.കെ. അധ്യക്ഷത വഹിച്ചു. കുന്നിമഠത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്ര വനിതാവേദി സമർപ്പിച്ച ചുറ്റുമതിൽ വൈദ്യുതദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ഇതോടൊപ്പം നടന്നു.
ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.ടി. രാഘവൻ, പയ്യോളി നഗരസഭ കൗൺസിലർമാരായ എം.വി. ബാബു, വിനീത സോമൻ, വനിതാവേദി പ്രസിഡന്റ് റീന സി.പി. എന്നിവർ ആശംസകൾ നേർന്നു. അഡ്വ. പി.ടി. പ്രവീൺ സ്വാഗതവും അശോകൻ എം.പി. നന്ദിയും പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ച ശില്പി ശിവജി അയനിക്കാട്, നിഷാന്ത് ചെത്തിൽ, എം.സി. രാജീവൻ, അശോകൻ ചെത്തിൽ, വിജീഷ് ആർ.കെ, വിജീഷ് കുഴിക്കാട്ട്, സുനിൽ കുമാർ വി.സി, അശോകൻ ജി.കെ. എന്നിവരെയും മാധ്യമപ്രവർത്തകൻ സുരേന്ദ്രൻ പയ്യോളി, ദിലീപ് പോർട്രയൽ എന്നിവരെയും ക്ഷേത്രപരിപാലന സമിതി ചടങ്ങിൽ ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe