ഗ്യാസ് വിലവർദ്ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി പോസ്റ്റ് ഓഫീസിന് സമീപം മാർച്ച് നടത്തി

news image
May 8, 2026, 7:43 am GMT+0000 payyolionline.in

പയ്യോളി: വാണിജ്യ പാചകവാതകത്തിന്റെ അമിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോസ്റ്റ് ഓഫീസിനു സമീപം മാർച്ചും ധർണ്ണയും നടത്തി. ഹോട്ടൽ മേഖലയുൾപ്പെടെയുള്ള വ്യാപാര രംഗത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.

ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുഗുണൻ മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് പ്രസിഡന്റുമാരായ കെ.എം. ഷമീർ (പയ്യോളി), ചന്ദ്രൻ കണ്ടോത്ത് (തച്ചൻകുന്ന്), ചന്ദ്രൻ മൂഴിക്കൽ (കീഴൂർ), പവിത്രൻ (നന്തി), നാരായണൻ (തിക്കോടി), ഇസ്മായിൽ ടി.പി. (കൊയിലാണ്ടി) എന്നിവരും വനിതാ വിംഗ് മണ്ഡലം പ്രസിഡന്റ് സിന്ധു ബാലകൃഷ്ണൻ, സെക്രട്ടറി ജസ്ന, റജുല പയ്യോളി, സുഹറ നന്തി എന്നിവർ സംസാരിച്ചു. സനീർ വില്യംകണ്ടി സ്വാഗതവും ഡെന്നിസൺ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe