പയ്യോളിയിൽ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

news image
May 18, 2026, 4:08 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ പന്ത്രണ്ടാം ഡിവിഷൻ വികസന സമിതിയും മലബാർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പന്ത്രണ്ടാം ഡിവിഷൻ കൗൺസിലർ പി.പി. അബ്ദുൾ അസീസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആധുനിക കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചടങ്ങിൽ പ്രമുഖ ആരോഗ്യവിദഗ്ദ്ധൻ ഡോ. ഹാഷിക്ക് ക്രിസ്റ്റി ബോധവൽക്കരണ ക്ലാസെടുത്തു.ഡിവിഷൻ വികസന സമിതി കൺവീനർ രാജൻ രാജേന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷനോജ് എൻ.എം., വടക്കയിൽ മൊയ്തീൻ, കുഞ്ഞമ്മദ് മിറാസ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe