പേരാമ്പ്ര: സമൂഹത്തിലെ തിന്മക്കെതിരെ ബോധവത്കരിക്കുന്ന, നാടിനും ജനങ്ങൾക്കും വിദ്യാർഥികൾക്കും മാതൃകയാക്കേണ്ടവരായിരിക്കണം അധ്യാപക സമൂഹമെന്ന് പേരാമ്പ്രയിൽ സമാപിച്ച വിസ്ഡം ജില്ലാ മദ്റസാധ്യാപക പരിശീലന സംഗമം അഭിപ്രായപ്പെട്ടു. പേരാമ്പ്ര ഐ ഡി സി ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി സംഗമം ഉദ്ഘാടനം ചെയ്തു. പുതുതലമുറക്ക് അറിവ് പകർന്ന് നൽകുന്ന അധ്യാപകർ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ അബ്‌ദുൽ നാസർ മദനി, ജില്ലാ ട്രഷറർ സി. പി സാജിദ്, പുനത്തിൽ അബ്‌ദുൽ മജീദ് മാസ്‌റ്റർ, ജഅ്ഫർ സലഫി മണ്ണാർക്കാട്, ബഷീർ മണിയൂർ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സൈഫുല്ല അൽഹികമി,സയ്യിദ് വിജ്ദാൻ അൽഹികമി, ലുഖ്മാൻ അൽഹികമി വിഷയങ്ങൾ അവതരിപ്പിച്ചു. വിസ്‌ഡം ജില്ലാ വൈസ് പ്രസിഡണ്ട് നാസർ പൂനൂർ സ്വാഗതവും ഫാഇസ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
