പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ; റെയിൽവേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളിൽ ചർച്ച

news image
May 26, 2026, 8:35 am GMT+0000 payyolionline.in

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിന്റെ വികസനം ഉൾപ്പെടെ കൂടിക്കാഴ്ചയയിൽ ചർച്ചയായതായി വിവരം. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും.
ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രിയായതിനു ശേഷം വി ഡി സതീശൻ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. റെയിൽവേ, എയിംസ് ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും ചർച്ചയായതായി ആണ് വിവരം.

കേരളത്തിന്റെ തനത് കലായായ കഥകളി രൂപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നൽകി. ചീഫ് സെക്രട്ടറി എ ജയതിലക് , മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു ഖേൽക്കർ , ഛടഉ എൻ എസ് കെ ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ധനമന്ത്രി നിർമ്മലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നസാഹചര്യത്തിൽ നേരിടുന്ന കൂടിക്കാഴ്ച നിർണായകമാണ്. നാളെ ആഭ്യന്തര മന്ത്രി അമിത്ഷായുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും .

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe