വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയത്തിൽ പരിസ്ഥിതി ദിന ചിത്രരചനാ മത്സരം നടത്തി

news image
Jun 8, 2026, 3:47 am GMT+0000 payyolionline.in

നന്തി ബസാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ സായൂജ് കെ. ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രന്ഥശാലാ പ്രസിഡന്റ് സജികുമാർ രയരോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. സുകുമാരൻ സ്വാഗതവും പ്രസീത കസ്തൂരി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ സുനിൽ കുമാർ കെ., ബാബുരാജ് എ., ഹർഷലത, ഷൈനി എം.കെ., രാജുല ടി.എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രദേശത്തെ നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe