മൂടാടി: ഗ്രാമപഞ്ചായത്തിലെ മുട്ട ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘മുട്ടഗ്രാമം’ പദ്ധതിക്ക് തുടക്കമായി. ഈ വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പദ്ധതിയിലൂടെ ഗ്രാമസഭ തെരഞ്ഞെടുത്ത 600 കുടുംബങ്ങൾക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി എ.വി, വാർഡ് മെമ്പർമാരായ സവിത, ബീന ഗിരീഷ്, അനസ് ആയാടത്തിൽ, റൗസി ബഷീർ, പി.കെ. ലീല, വെറ്ററിനറി ഡോക്ടർ ഷിംജ എന്നിവർ സംസാരിച്ചു. ഷബീർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
മൂടാടി ഗ്രാമപഞ്ചായത്തിൽ ‘മുട്ടഗ്രാമം’ പദ്ധതിക്ക് തുടക്കം; 600 കുടുംബങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു
Nov 5, 2026, 9:48 am GMT+0000
payyolionline.in
ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തി; മമ്പാട് സ്വദേശികൾക്ക് 2 ..
മൂടാടി പഞ്ചായത്തിൽ ഉപ്പുവയൽ ഡ്രൈനേജ് നിർമ്മാണവും റോഡ് കോൺക്രീറ്റിങ്ങും പൂർത്ത ..
