കൊയിലാണ്ടി: അനുദിനം പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ‘അടുപ്പുകൂട്ടൽ സമരം’ സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണിൽ വെച്ച് നടന്ന സമര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം.പി. ശിവാനന്ദൻ നിർവ്വഹിച്ചു. ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സമരത്തിന് മുന്നോടിയായി ആർ.ജെ.ഡി പ്രവർത്തകർ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്നായിരുന്നു റോഡരികിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചത്.
ചടങ്ങിൽ നേതാക്കളായ എം.പി. അജിത, രാജൻ കൊളാവിപ്പാലം, അർജുൻ മഠത്തിൽ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, കെ.എം. കുഞ്ഞിക്കണാരൻ, കുളൂർ ബാബു, വി.എം. വിനോദൻ, അശ്വതി ഷിനിലേഷ്, പി.ടി. രാഘവൻ, കെ.വി. ചന്ദ്രൻ, ബിജു കേളോത്ത്, നിബിൻകാന്ത്, രാജിൽ ലാൽ, മാണിക്കോത്ത് വളപ്പിൽ മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. സി.കെ. ജയദേവൻ ചടങ്ങിൽ സ്വാഗതവും കെ.ടി. രാജ് നാരായണൻ നന്ദിയും രേഖപ്പെടുത്തി.

