യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട കേസിലെ വഴിത്തിരിവ്, വിശദമായ അന്വേഷണത്തിന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്

news image
Nov 8, 2026, 9:41 am GMT+0000 payyolionline.in

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിലുണ്ടായ വഴിത്തിരിവിൽ വിശദമായ അന്വേഷണത്തിന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്. സുഹൈൽ അൻസാരിക്കെതിരെ ഏനാത്ത് പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയ സാഹചര്യം ഉൾപ്പെടെ പരിശോധിക്കും. എട്ടു മാസം മുമ്പാണ് സുഹൈൽ അറസ്റ്റിലായത്. സുഹൈലിന്‍റെ പരാതിയിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ആണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. മരിച്ച 35കാരിയുടെ ഭർത്താവ് ഇന്നലെ അറസ്റ്റിലായിരുന്നു.

പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണത്തിൽ എട്ടു മാസം മുൻപ് സുഹൈലിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സുഹൈൽ ആണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. 35കാരിക്ക് മരിക്കും മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റെന്ന ക്രൈം ബ്രാഞ്ച് ഇപ്പോൾ കണ്ടെത്തി. യുവതിയുടെതായി അന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും ക്രൈം ബ്രാഞ്ച് സംശയം രേഖപ്പെടുത്തി.

പത്തനംതിട്ട കടമ്പനാട് സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്കൂളിൽ സുഹൈലിന്‍റെ സഹപ്രവർത്തകയായിരുന്നു മരിച്ച 35കാരി. യുവതി എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe