‘ഒരു കുട്ടി കൊണ്ട് വന്ന പൗഡർ മറ്റ് കുട്ടികളുടെ ദേഹത്ത് വീണു’; തിരുവനന്തപുരത്ത് 9 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

news image
Jun 18, 2026, 11:05 am GMT+0000 payyolionline.in

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. 9 സ്കൂൾ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വട്ടപ്പാറ LMS സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നം ഉണ്ടായത്.സ്‌കൂളിൽ ക്‌ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
9 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി കൊണ്ട് വന്ന പൗഡർ ദേഹത്ത് വീണുണ്ടായ ബുദ്ധിമുട്ടെന്ന് പ്രാഥമിക വിവരം. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe