പയ്യോളി: തച്ഛൻകുന്നിൽ പുതുതായി ആരംഭിച്ച എം.കെ നസ്റു – സി.പി രാജീവൻ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. പയ്യോളി നഗരസഭാ ചെയർപേഴ്സൺ ഷഹീറ എൻ. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പാലിയേറ്റീവ് കെയർ കമ്മിറ്റി ചെയർമാൻ കെ.എം. ശ്രീനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. രാകേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കൗൺസിലർ എം.വി. ബാബുവാണ് നിർവ്വഹിച്ചത്.
വാർഡ് കൗൺസിലർമാരായ വിനീത സോമൻ, ഗീത തൈക്കണ്ടി എന്നിവരും മുഹമ്മദ് അലി പി.വി, രാഘവൻ പി.ടി, പ്രഭാകരൻ പ്രശാന്തി, ഷഫീഖ് വടക്കയിൽ, എം.എ. വിജയൻ, അശോകൻ കുഴിക്കാട്ട്, ചന്ദ്രൻ കണ്ടോത്ത്, ചന്ദ്രൻ തോട്ടത്തിൽ, ആദിഷ് ആർ.കെ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാലിയേറ്റീവ് കെയർ കമ്മിറ്റി കൺവീനർ പാറക്കേണ്ടി ഷാജി സ്വാഗതവും റയീസ് മലയിൽ നന്ദിയും രേഖപ്പെടുത്തി.

