പയ്യോളി ബീച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു

news image
Jul 11, 2026, 7:13 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് കൊലാവിപ്പാലം റോഡിൽ പാണ്ടികശാലവളപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു.
പാണ്ടികശാലവളപ്പിൽ കാസിമും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. റോഡിലൂടെ വാഹനം കടന്നുപോകുന്നതിനിടെ പെട്ടെന്ന് പോസ്റ്റ് കാറിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe