കൊയിലാണ്ടി: ചേലിയയിൽ കിണറ്റിൽ വീണ് വയോധിക മരണപ്പെട്ടു. ചേലിയ ചേവൻ പറമ്പത്ത് പദ്മിനി (62) ആണ് മരിച്ചത്. ഇന്ന് ) 11 മണിയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള പഞ്ചായത്ത് ജലനിധിയുടെ പൊതു കിണറ്റിലാണ് പദ്മിനി വീണത്.
വിവരമറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ഉടനടി സ്ഥലത്തെത്തി. സേനാംഗങ്ങൾ ചേർന്ന് ഇവരെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (SFRO) സജിൻ എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ (FRO) ലതീഷ് നടുക്കണ്ടി, സുകേഷ് കെ.ബി, ബിനീഷ് കെ, അനൂപ് എൻ.പി, രജീഷ് വി.പി, ഷാജു കെ, ഹോം ഗാർഡുമാരായ ഷൈജു, സുധീഷ്, ഗിരീഷ്, ബൈജു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
