കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്കായി കൂൺകൃഷി ശില്പശാല സംഘടിപ്പിച്ചു. വനിതാവേദി പ്രസിഡന്റ് കെ. കെ. റീനയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ലൈബ്രറി പ്രസിഡന്റ് എൻ. എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കിസാൻ ശാക്തീകരൺ പരിയോജന ജില്ലാ കോ-ഓർഡിനേറ്റർ ദീപ വി. കെ. കൂൺകൃഷിയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനത്തിനും ശില്പശാലയ്ക്കും നേതൃത്വം നൽകി. ചടങ്ങിൽ അനീഷ കെ., ഷീജ ടി. എം., രാമചന്ദ്രൻ കെ. എൻ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
