ചോമ്പാല: മനുഷ്യർക്ക് മാത്രമല്ല മിണ്ടാപ്രാണികൾക്കും വേണം അടിപ്പാത. ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപം കാറ്റിൽ അണ്ടർ പാസ് വേണമെന്ന ആവശ്യവുമായി ജനകീയ സമിതി മനുഷ്യചങ്ങല തീർത്തു. ചോമ്പാൽ ബ്ലോക്ക് പരിസരം മുതൽ സ്റ്റേഡിയം വരെ ചങ്ങല നീണ്ടു നിന്നു. ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംസ്’ക്കാരിക സംഘടന പ്രവർത്തകർ അടക്കം നിരവധി സ്ത്രികളും കുട്ടികളും അണിനിരന്നു. തുടർന്ന് നടന്ന ജനസംഗമം അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ അനിൽകുമാർ, പി ബാബുരാജ് , എം.പി ബാബു, ടി.ടി രജനി, അജയ് മാളിയേക്കൽ, ടി.ടി പത്മനാഭൻ ,കെ.പി വിജയൻ , വി.പി പ്രകാശൻ , കവിത അനിൽകുമാർ, അജിത്ത് തയ്യിൽ എന്നിവർ സംസാരിച്ചു.
ദേശീയപാതയിൽ കേറ്റിൽ അണ്ടർപാസ് അനുവദിക്കണം: ചോമ്പാലിൽ മനുഷ്യച്ചങ്ങല തീർത്ത് ജനകീയ സമിതി
Aug 17, 2026, 5:12 am GMT+0000
payyolionline.in
ആഗ്രഹപൂർത്തീകരണത്തിനുളള സമയമാണ് റിട്ടയർമെന്റ് ; സചിത്രൻ പേരാമ്പ്ര
ചോദ്യപേപ്പറിൽ വ്യാപക പിഴവ്; യു.ജി.സി. നെറ്റ് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടു ..
