സീനിയർ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ് ക്യാപ്റ്റൻ

news image
Oct 24, 2026, 10:09 am GMT+0000 payyolionline.in

തിരുവനന്തപുരം: ബിസിസിഐ ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആശ ശോഭനയാണ് ടീമിന്റെ ക്യാപ്റ്റൻ. ഒക്ടോബർ 26 മുതൽ നവംബർ 6 വരെ ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് മത്സരങ്ങൾ നടക്കുന്നത്.

17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച സിക്കിമിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. റെയിൽവേസ്, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഗുജറാത്ത്, വിദർഭ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്.

കേരള ടീം: ആശ എസ്. (ക്യാപ്റ്റൻ), വൈഷ്ണ എം.പി. (വിക്കറ്റ് കീപ്പർ), അനന്യ കെ. പ്രദീപ് (വിക്കറ്റ് കീപ്പർ), ഷാനി ടി., സജന എസ്, അക്ഷയ എ., ദൃശ്യ ഐ.വി, കിരൺ നവ്ഗിരെ, രോഹിണി മാനെ, ദിവ്യ ഗണേഷ്, മൃദുല വി.എസ്., ദർശന മോഹനൻ, നിയ നസ്‌നീൻ കെ., നിത്യ ലൂർദ്ദ്, നജ്‌ല സി.എം.സി., ജോഷിത വി.ജെ, വിനയ സുരേന്ദ്രൻ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe