ഉറങ്ങിക്കിടന്ന വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു, ശരീരമാസകലം പരിക്കേറ്റു, സംഭവം തലശ്ശേരിയിൽ

news image
Oct 24, 2026, 10:03 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ തലശ്ശേരിക്ക് സമീപം മഞ്ഞോടിയിൽ ഉടുമ്പ് ദേഹത്തേക്ക് വീണ് വയോധികക്ക് പരിക്ക്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ജാനകിയുടെ ദേഹത്തേക്കാണ് സീലിംഗിന് മുകളിൽ നിന്ന് ഉടുമ്പ് വീണത്. 85കാരിയായ ജാനകി വീട്ടിൽ തനിച്ചാണ് താമസം. മുകളിലെ സീലിം​ഗ് തകർത്തുകൊണ്ടാണ് ഉടുമ്പ് ദേഹത്തേക്ക് വീണത്. ജാനകിയുടെ ദേഹമാസകലെ പരിക്കേറ്റു. ഉടുമ്പ് വീടിനുള്ളിലെ ഉപകരണങ്ങൾ പലതും തകർത്തിട്ടുണ്ട്. നാട്ടുകാരെത്തിയാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറി നാശനഷ്ടമുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറയുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe