പയ്യോളിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

news image
Aug 29, 2026, 5:10 am GMT+0000 payyolionline.in

പയ്യോളി : ശ്രീനാരായണഗുരു ജയന്തി ചതയ ദിനം എസ്എൻഡിപി യോഗം പയ്യോളി യൂണിയന്റെയും വിവിധശാഖാ യോഗങ്ങളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. യൂണിയൻ ഓഫീസിൽ സെക്രട്ടറി രമേശൻ കുറുമയിൽ പതാക ഉയർത്തി. യൂണിയൻ ഗുരു മന്ദിരത്തിൽ ഗുരു ദേവ അഷ്ടോത്തര നാമ അർച്ചന,ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ഇന്ദിരാ ദേവി, കെ.സുമ, രാഘവൻ കൊളാവി, ​ഇ. സൂരജ്, വി പി. സതീശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി രമേശൻ കുറുമയിൽ ഉദ്ഘാടനം ചെയ്തു. എം.ടി നാണു,സുഭാഷ് കോമത്ത്, കെ എൻ. രത്നാകരൻ, എം.ടി. വിനോദൻ, വി.പി.ഇന്ദിര ദേവി, കെ സുമ, ടി. സി പ്രകാശൻ, സി.കെ. മുരളി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe