ഇടുക്കി: ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു; പിന്നാലെ വിഷം കഴിച്ച് പിതാവും, സംഭവം ഇടുക്കി ആനക്കുളത്ത്
Sep 9, 2026, 12:13 pm GMT+0000
payyolionline.in
ഒരു സ്വപ്നത്തിന് തണലായി പയ്യോളി ലയൺസ് ക്ലബ്ബ്: നിർധന കുടുംബത്തിന് പുതിയ ഭവനം ..
കൊയിലാണ്ടിയിൽ മങ്കുണ്ടുംകര ഫുട്പാത്ത് തകർന്ന് യാത്ര ദുസ്സഹമായി
