തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം; വീടിന്റെ ടെറസ് തകർന്നു

news image
Oct 2, 2026, 11:43 am GMT+0000 payyolionline.in

തിരുവല്ല: വീട്ടിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീടിന് ഗുരുതര നാശനഷ്ടം. തിരുവല്ല നിരണം പഞ്ചായത്തിലെ മൂക്കോടിൽ ജോസിന്റെ വീട്ടിലാണ് അർദ്ധരാത്രിയോടെ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ടെറസ് പൂർണ്ണമായും പൊട്ടിത്തകരുകയും ഭിത്തികൾക്ക് വിള്ളൽ വീഴുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികളും പാത്രങ്ങളും കത്തിനശിച്ച നിലയിലാണ്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് വീടിനകം മുഴുവൻ തീ പടരുകയും പുക നിറയുകയും ചെയ്തു. അപകടസമയത്ത് ജോസിന്റെ മകൻ ജോമോൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോസും ഭാര്യയും ബന്ധുവീട്ടിലായിരുന്നതിനാലും, ജോമോൻ അത്ഭുതകരമായി രക്ഷപ്പെട്ടതിനാലും വലിയ ജീവഹാനി ഒഴിവായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe