പയ്യോളി: മണിയൂർ പോക്സോ കേസിൽ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടും അറസ്റ്റ് വൈകിക്കുകയും പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയും ചെയ്ത പയ്യോളി പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. സംഭവത്തിൽ പൊതുജനങ്ങൾ പയ്യോളി പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താൻ തീരുമാനിച്ചു. കോടതി വിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ തയ്യാറാകാത്ത പോലീസ് നിലപാടിൽ പ്രതിഷേധിച്ചാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരത്തിലേക്ക് കടക്കുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.ഈ പോരാട്ടത്തിന് ഇതുവരെ ലഭിച്ച മുഴുവൻ ജന പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് ജനകീയ സമരസമിതി മണിയൂർ ഭാരവാഹികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മണിയൂർ പോക്സോ കേസിൽ ജാമ്യം റദ്ദാക്കിയ പ്രതി രക്ഷപ്പെട്ടു: പയ്യോളി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങി നാട്ടുകാർ
Oct 25, 2026, 9:04 am GMT+0000
payyolionline.in
