അഭിരാം വധക്കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ വൈരാഗ്യം കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കൾ

news image
Nov 5, 2026, 1:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: അഭിരാം കൊലയിൽ വീണ്ടും വഴിത്തിരിവ്. പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ മൊഴി നൽകി. പ്രതിയായ 17 കാരന്റെ കാമുകിയാണ് ആനന്ദ. ഇവരുടെ ചില സുഹൃത്തുക്കളാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയും പ്രതിയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ഇവർ കരുതി. തുടർന്നാണ് അഭിരാം വഴി സുഹൃത്തിനെ വിളിച്ചു വരുത്തി കൊല ചെയാൻ പദ്ധതിയിട്ടത്. ഇപ്പോൾ അറസ്റ്റിൽ ആയ ഉമറിന്റെ കാമുകി ഐശ്വര്യയയോട് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത തേടി. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആനന്ദയോടും പ്രതിയോടും ഇക്കാര്യം ചോദിച്ചറിയും.

അഭിരാമിൻറെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിൻറെ കാമുകി ഐശ്വര്യയും അറസ്റ്റിൽ. ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്.

ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാമിൻറെ കൊലയിൽ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങൾ. പതിനേഴുകാരനായ പ്രതിയും പ്രതിയുടെ കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറുമാണ് ഇതിനകം റിമാൻഡിൽ. ഉമറിൻറെ കാമുകി ഐശ്വര്യയും പ്രതിപ്പട്ടികയിലേക്ക് എത്തി. കൊലക്ക് കൂട്ടുനിന്ന ഉമറായിരുന്നു മാസ്റ്റർ ബ്രെയിൻ. കൊലപാതകം നടത്തിയ പാങ്ങപ്പാറയിലെ തൻെറ സാനിധ്യം പുറത്തുവരാതിരിക്കാനാണ് ഉമറും ഐശ്വര്യവു ചേർന്ന് പദ്ധതി തയ്യാറാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe