ഓഡിറ്റോറിയം വാടക വർധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം; അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും

news image
Nov 6, 2026, 2:13 pm GMT+0000 payyolionline.in

തൃശൂർ: ഓഡിറ്റോറിയം വാടക വർദ്ധനവ് ഗുരുവായൂർ ദേവസ്വം പിൻവലിച്ചു. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും പഴയനിരക്കായ 5900മാത്രമാക്കി ചുരുക്കി. നേരത്തെ 11800 രൂപ ആക്കി വാടക ഉയർത്തിയിരുന്നു. അധിക തുക അടച്ചവർക്ക് പണം തിരികെ നൽകും.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഭരണസമിതിയുടെ തീരുമാനം. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും ഏർപ്പെടുത്തിയിരുന്ന ഉയർന്ന നിരക്ക് ഒഴിവാക്കി പഴയ നിരക്കായ 5900 രൂപയായി തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് പറഞ്ഞു.

നേരത്തെ വാടക 11,800 രൂപയായി ഉയർത്തിയത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്നാണ് ഭരണസമിതി പുനഃപരിശോധന നടത്തി നിരക്ക് പഴയതുപോലെ കുറച്ചത്. കൂടാതെ, പുതിയ നിരക്കായ 11,800 രൂപ അടച്ച് ഇതിനകം ഓഡിറ്റോറിയം ബുക്ക് ചെയ്തവരുടെ അധിക തുക തിരിച്ചു നൽകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe