സ്കൂൾ വാഹനത്തിൽ അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം

news image
Nov 11, 2026, 11:27 am GMT+0000 payyolionline.in

കാസർകോട്: കാസർകോട് ജില്ലയിലെ ചീമേനിയിൽ അഞ്ചു വയസുകാരി സ്കൂൾ വാഹനത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി. നവംബർ ആറാം തീയതിയാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കൾ ചീമേനി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും, പ്രതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതിജീവിതയായ കുട്ടിക്ക് പ്രായം കുറവായതിനാൽ, മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe