ജമ്മുകശ്മീരിൽ ഭീകരാക്രമണം, സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

news image
Nov 11, 2026, 11:35 am GMT+0000 payyolionline.in

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൂരക്ഷ വിന്യാസം. അഖ്റാൻ മേഖലയിൽ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം ഉണ്ടായത്. പരുക്കേറ്റവരെ അനന്ത്‌നാഗിലെ ആശുപത്രിയിൽ മാറ്റി. ബൈക്കിലെത്തിയ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. CRPF ന്റെ പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തെത്തുടർന്ന് സി.ആർ.പി.എഫ് (CRPF) ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. ക്വിക്ക് റിയാക്ഷൻ ടീമുകളെ (QRT) സംഭവസ്ഥലത്തേക്ക് അയച്ചു. സുരക്ഷാ സേന പ്രദേശം വളയുകയും, ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.ഈ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ തിരിച്ചറിയുന്നതിനും അവർക്കായി തിരച്ചിൽ നടത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe