ആറന്മുളയില്‍ ദമ്പതികള്‍ ഒഴുക്കില്‍പെട്ടു; ഭാര്യയെ രക്ഷപ്പെടുത്തി, ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു. ഭാര്യയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദമ്പതികൾ. ആലപ്പുഴ കായംകുളം സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്.

kerala

Sep 2, 2025, 1:54 pm GMT+0000
ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ…

മനുഷ്യ ശരീരത്തിലെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ധാതുവാണ് മഗ്നീഷ്യം. ശരീരത്തിലെ മുന്നൂറിലധികം ജൈവരാസപ്രവര്‍ത്തനങ്ങളിലാണ് മഗ്നീഷ്യം ഉള്‍പ്പെടുന്നത്. ശരീരത്തില്‍ മഗ്നീഷത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോമാഗ്നെസീമിയ. ഇത് ഗുരുതരമായ...

kerala

Sep 2, 2025, 12:01 pm GMT+0000
കെട്ടിട പെര്‍മിറ്റ് നല്‍കിയില്ലെന്ന് ആരോപണം; പഞ്ചായത്ത് ഓഫീസ് തീയിടാന്‍ ശ്രമം

മലപ്പുറം: തുവ്വൂരില്‍ പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് യുവാവ്. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് പഞ്ചായത്ത് ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മജീദിന്റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിച്ചില്ലന്ന കാരണം...

kerala

Sep 2, 2025, 9:33 am GMT+0000
കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സിലെ ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്; ഒരാള്‍ക്ക് പരിക്ക് ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു

കണ്ണൂര്‍: കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആറ് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രണ്ടാം...

kerala

Sep 2, 2025, 9:29 am GMT+0000
മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു. കുറ്റിച്ചല്‍ സ്വദേശി രവി(65) ആണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദിനെ നെയ്യാര്‍ഡാം പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും...

kerala

Sep 2, 2025, 9:26 am GMT+0000
തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്

കൊച്ചി: തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്. രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. യുവാവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലായിരുന്നു സംഭവം.

kerala

Sep 2, 2025, 9:23 am GMT+0000
കൊല്ലം തഴവയിൽ ലഹരി മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം

കൊല്ലം: കൊല്ലം തഴവയിൽ വീടുകയറി ആക്രമണം. ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കൊച്ചുകുറ്റിപ്പുറം സ്വദേശി അർജുന്റെ വീട്ടിലാണ് സംഘം കൂടുതൽ ആക്രമണം നടത്തിയത്....

kerala

Sep 2, 2025, 8:41 am GMT+0000
കഴിച്ചു കഴിച്ചു മടുക്കും; ഒന്നും രണ്ടുമല്ല 250 വിഭവങ്ങളുമായി ഫിറോസ് ചുട്ടിപ്പാറയുടെ ഓണസദ്യ

പാലക്കാട്: ‘ഒന്നും ഉപേക്ഷിച്ചുപോകാൻ അയാൾക്കാവില്ല’…എന്ന് ഹിറ്റ്‍ലര്‍ സിനിമയിൽ മമ്മൂട്ടിയെക്കുറിച്ചു പറയുന്നതുപോലെയാണ് ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ കാര്യം. ഉടുമ്പ് ബാര്‍ബിക്യൂവും വറുത്തരച്ച പാമ്പ് കറി തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളുമായി ഭക്ഷണപ്രേമികളെ ഞെട്ടിച്ച ചുട്ടിപ്പാറ...

kerala

Sep 2, 2025, 7:55 am GMT+0000
ഭാര്യയ്ക്ക് തണലാവാൻ സ്വയം വിരമിച്ച് എസ്ഐ; ആശുപത്രിയിലെത്തി യാത്രയയപ്പൊരുക്കി സഹപ്രവർത്തകർ

കട്ടപ്പന: രോഗക്കിടക്കയിലായ ഭാര്യയെ ശുശ്രൂഷിക്കാൻ എസ്ഐ ജോലി ഉപേക്ഷിച്ച് വണ്ടൻമേട് പൊലീസ് സ്‌റ്റേഷനിലെ എസ്ഐ കെ അശോകൻ. വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് വെള്ളയാംകുടി പുത്തൻപുരയ്ക്കൽ അശോകൻ സ്വയം വിരമിച്ചത്. കെഎസ്എഫ്ഇ കട്ടപ്പന...

kerala

Sep 2, 2025, 7:50 am GMT+0000
തിരുവനന്തപുരത്ത് കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നബീലിൻ്റെ മൃതദേഹമാണ് രാവിലെ വി എസ് എസ് സി ക്കു സമീപം സൗത്ത് തുമ്പ കടലിൽ കണ്ടെത്തിയത്....

kerala

Sep 2, 2025, 4:51 am GMT+0000