ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടി; രണ്ട് ഭീകരരെ വധിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീൻ ക്രീരി മേഖലയിൽ ആണ് പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരിൽ നിന്ന് എകെ 47...

May 4, 2023, 1:16 am GMT+0000
‘പ്രണയിതാക്കളായ പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമം’; സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

ബോംബെ: പോക്സോ കേസിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ കേസ് ദുരുപയോഗം ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ...

May 4, 2023, 12:45 am GMT+0000
ലുധിയാന വാതകചോർച്ചാ ദുരന്തം; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 20 ലക്ഷം നഷ്ടപരിഹാരം; നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍

ലുധിയാന: ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ  മരിച്ച 11 പേരുടെ കുടുംബാം​ഗങ്ങൾക്കും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. നേരത്തെ 2 ലക്ഷം രൂപ വീതമാണ് പഞ്ചാബ്...

May 3, 2023, 12:08 pm GMT+0000
‘ചെയ്ത തെറ്റ് ന്യായീകരിക്കാൻ വിഎസിന്റെ പ്രസംഗം ഉപയോഗിക്കരുത്’: കേരളാ സ്റ്റോറി വിവാദത്തിൽ ഇപി ജയരാജൻ

കണ്ണൂർ: ഏതെങ്കിലും ആശയത്തെ നിരോധന നിയമം കൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സംഘടനകളെയും ഇങ്ങനെ ഇല്ലാതാക്കാൻ കഴിയില്ല. കേരളാ സ്റ്റോറിയുടെ വസ്തുത വിശദീകരിച്ച് ജനങ്ങളെ ശരിയായ ദിശയിലേക്ക് കൊണ്ടുവരണം. കേരളാ...

May 2, 2023, 7:14 am GMT+0000
രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻകാരെ സൈന്യം വെടിവച്ച് കൊലപ്പെടുത്തി

ബാർമർ: ഇന്ത്യാ പാക് അതി‍ർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ സ്വദേശികളെ സൈന്യം വധിച്ചു. രാജസ്ഥാനിലെ ബാർമറിന് അടുത്ത് അതിർത്തിയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അതിർത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്....

May 2, 2023, 5:45 am GMT+0000
‘രാജസ്ഥാൻ മോഡൽ’ പ്രചാരണമാക്കി കോൺ​ഗ്രസ്, താരപ്രചാരകനായി ​ഗെഹ്ലോട്ട്; കർണാടക ഒപ്പം നിക്കുമോ?

ബം​ഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ തങ്ങളുടെ താരപ്രചാരകനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിനെ ഇറക്കി കോൺ​ഗ്രസ്. സദ്ഭരണത്തിന്റെ മാതൃക‌യായി രാജസ്ഥാനെ ഉയർത്തിക്കാ‌ട്ടാനാണ് കോൺ​ഗ്രസിന്റെ ശ്രമം. തിങ്കളാഴ്ച ബം​ഗളൂരുവിലും മാം​ഗ്ലൂരിലും ​ഗെഹ്ലോട്ട്...

May 2, 2023, 5:31 am GMT+0000
തുടരുന്ന കുടിപ്പക; രോഹിണി കോടതി വെടിവെപ്പ് കേസ് പ്രതി ജയിലിൽ കൊല്ലപ്പെ‌ട്ടു, അടിച്ചുകൊന്നതെന്ന് പൊലീസ്

ദില്ലി: ദില്ലി‌യിലെ രോഹിണി കോടതി വെടിവെപ്പ് പ്രതി തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവായ ഇയാളെ എതിർ സംഘം ആക്രമിക്കുകയായിരുന്നു. 2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന...

May 2, 2023, 5:14 am GMT+0000
പെൺസുഹൃത്തിനെ ചൊല്ലി തർക്കം, കൊലപാതകം; കൗമാരക്കാരായ രണ്ട് പേർ പിടിയിൽ

ദില്ലി: ഒരാളെ കൊലപ്പെടുത്തുകയും നാലുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തി‌യാകാത്ത രണ്ട് പേരടക്കം മൂന്നു പേരെ പൊലീസ് പിടികൂടി. തെക്കുകിഴക്കൻ ദില്ലി‌യിലാണ് സംഭവം. ഒരു പെൺകുട്ടിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു....

May 2, 2023, 3:38 am GMT+0000
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബുൽ ഹുസൈൻ ഖുറേഷിയെ വധിച്ചതായി തുര്‍ക്കി സേന

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ, അബുൽ ഹുസൈൻ ഖുറേഷിയെ വധിച്ചതായി തുര്‍ക്കി സേന. തുർക്കി രഹസ്യാന്വേഷണ ഏജൻസിയും പ്രാദേശിക പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഖുറൈഷിയെ വധിച്ചതെന്നാണ് തുർക്കി പ്രസിഡന്റ് ത്വയിബ് എർ‍ദോഗൻ...

May 2, 2023, 3:33 am GMT+0000
അപകീ‍ർത്തി കേസ്: രാഹുലിന്റെ അപ്പീലിൽ അന്തിവാദം ഇന്ന്, വിധി പറയാൻ സാധ്യത

ദില്ലി : അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ശനിയാഴ്ച രാഹുലിന്‍റെ വാദം വിശദമായി കേട്ട കോടതി...

May 2, 2023, 1:47 am GMT+0000