അയനിക്കാട്: ഹരിത വിദ്യാലയമാക്കൽ പദ്ധതിയുടെ ഭാഗമായി അയനിക്കാട് ഗവ. വെൽഫേർ എൽ പി സ്കൂളിൽ ചെടികളും പച്ചക്കറികളും വെച്ച് പിടിപ്പിക്കുന്ന പരിപാടി നടന്നു. മാതൃസമിതി ചെയർപേഴ്സൺ കെ. ടി. ശ്രുതിയും പി.ടി.എ പ്രസിഡണ്ട് കെ. സുനിലും ചേർന്ന് പച്ചക്കറി തൈ നട്ടുകൊണ്ടാണ് പരിപാടിയുട ഉദ്ഘാടനം ചെയ്തത്.
കേരള സർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം – ഹരിത വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി, സ്കൂൾ മാതൃസമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.സ്കൂൾ മാലിന്യമുക്തവും ഹരിതാഭവുമാക്കുന്നതിന്റെ കൂടെ, കുട്ടികളിൽ കൃഷിയോട് അഭിമുഖ്യം വളർത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഹരിതവിദ്യാലയ പ്രതിജ്ഞ ചൊല്ലി, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ കൂട്ടായ്മയുടെ പങ്ക് ഉറപ്പുവരുത്തി.ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് പ്രേമ ടീച്ചർ, പി ടി എ പ്രസിഡൻറ് കെ. സുനിൽ, ലീന ടീച്ചർ എന്നിവർ പങ്കെടുത്തു.