അഴിയൂരിൽ കൃഷിഭവൻ കർഷക ദിനം ആചരിച്ചു

news image
Aug 17, 2023, 4:32 pm GMT+0000 payyolionline.in

വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.

അഴിയൂർ പഞ്ചായത്ത് കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്‌ഘാടനം ചെയ്യുന്നു

ശശിധരൻ തോട്ടത്തിൽ, അനുഷ ആനന്ദ സദനം, രമ്യ കരോടി, പി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ കെ ജയചന്ദ്രൻ, റീന രയരോത്ത്, കെ വി രാജൻ. യു എ റഹീം, ശ്രീധരൻ കൈപ്പാട്ടിൽ, മുബാസ് കല്ലേരി, പി എം.അശോകൻ, സാലിം പുനത്തിൽ, ബാലൻ മാട്ടാണ്ടി, ബിന്ദു ജെയ്‌സൺ, കെ വി സിന്ധു, കെ പി പ്രമോദ് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe