പെരുവട്ടൂരിൽ കോൺഗ്രസ് ‘നിശാ ക്യാംപ്’ ഉദ്ഘാടനം ചെയ്തു

news image
Aug 17, 2023, 4:18 pm GMT+0000 payyolionline.in
കൊയിലാണ്ടി : ബംഗാളിൽ ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സി.പി.എം സംസ്ഥാനത്ത് നിന്ന് തന്നെ തുടച്ച് നീക്കപ്പെട്ടതായി അഡ്വ.കെ.പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു . ഇന്ത്യൻ നാഷനൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് കമ്മിറ്റി പെരുവട്ടൂരിൽ സംഘടിപ്പിച്ച നിശാ ക്യാംപ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം .
രജിഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായി. 2024 ലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായി നടന്ന ക്യാംപിൽ സി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ക്ലാസ്സെടുത്തു . പി. രത്നവല്ലി , വി.ടി.സുരേന്ത്രൻ മുരളി തോറോത്ത് , നടേരി ഭാസ്ക്കരൻ, അഡ്വ.കെ.വിജയൻ, അഡ്വ.ഉമേന്ത്രൻ, ടി.പി കൃഷ്ണൻ, അൻസാർ കൊല്ലം, പി.കെ പുരുഷോത്തമൻ, ജിഷ പുതിയേടത്ത്, സിബിൻ കണ്ടത്തനാരി, മറുവട്ടം കണ്ടി ബാലകൃഷ്ണൻ  സംസാരിച്ചു .
തൻഹീർ കൊല്ലം , ബാബു വിയ്യൂർ ,രമേശ് ഗോപാൽ ,ശൈലേഷ് പെരുവട്ടൂർ, പി.ഖാദർ , സന്തോഷ് പെരുവട്ടൂർ , ബാലകൃഷ്ണൻ തുന്നോത്തംക്കണ്ടി ,സുര മാണിക്ക്യവീട് ,ഉമേഷ് കൊല്ലം  നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe