അശ്രദ്ധമായി വാ​ഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

news image
Apr 21, 2025, 6:41 am GMT+0000 payyolionline.in

അശ്രദ്ധമായി വാ​ഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോ​ഗിക്കുന്നത് വലിയ അപകടത്തിന് കാരണമാവുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോയും പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

അശ്രദ്ധമായി വാഹനമോടിക്കുന്നത് സ്വന്തം ജീവനും മറ്റുളളവരുടെ ജീവനും അപകടത്തിലാക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് അബുദാബി പോലീസ് .മൊബൈൽ ഫോൺ ഉപയോ​ഗം മൂലം അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോയും പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഈ അപകടങ്ങളുടെ പ്രധാന കാരണമെന്ന് പോലീസ് വ്യക്ക്തമാക്കി. ശ്രദ്ധമായി വാഹനമോടിക്കുന്നത് വൻ തുക പിഴയും ലൈസൻസിൽ ബ്ലാക് പോയിന്‍റുകളും ലഭിക്കാവുന്ന കുറ്റമാണ്. അപകടകരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റും ചെയ്യും. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോ​ഗിക്കുന്നത് കണ്ടെത്തിയാൽ 30 ദിവസം വരെ വാഹനം കണ്ടുകെട്ടുന്നതടക്കമുളള നടപടികളിലേക്കും അധികൃതർ കടക്കും. ജീവനും സുരക്ഷയും അപകടപ്പെടുത്തുന്നവിധം വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം രാജ്യത്ത് 4,291 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe