ആന്തട്ട ഗവ.യുപി സ്കൂളിൽ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

news image
Jul 29, 2023, 1:17 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘സ്കൂൾ ശുചിത്വം’ പരിപാടിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാൻറിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി.സ്കൂളിൽ നടന്നു. ഒരു ലക്ഷം രൂപയുടെ പ്ലാൻറാണ് ഓരോ സ്കൂളിലും സ്ഥാപിക്കുന്നത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് പ്ലാൻറ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ് , നൈനിക ഹരിദാസ് പി. എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് സ്വാഗതവും പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe