ആശുപത്രി ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തി: യുവാവ് കസ്റ്റഡിയിൽ

news image
Sep 12, 2026, 4:35 am GMT+0000 payyolionline.in

കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകർത്തിയെന്ന പരാതിയിൽ 22 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരി നൽകിയ പരാതിയിലാണ് നടപടി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്.

​വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ശുചിമുറിയിൽ പോയ സമയം ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാർഡിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയ യുവാവാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe