മൂരാട് : മൂരാട് യുവശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ 4- മത് ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്ക്കാരം അഞ്ചു പതിറ്റാണ്ടിലധികമായി അമേച്വർ / പ്രൊഫഷണൽ നാടകങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രി കണ്ണൂർ സ്വരസ്വതി അർഹയായി. അഴീക്കോട് എം.എൽ.എ സുമേഷ്.കെ.വി പുരസ്കാരം സമ്മാനിച്ചു.

ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടക-സിനിമാ അഭിനേത്രി കണ്ണൂർ സരസ്വതിക്ക് അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് സമ്മാനിക്കുന്നു.
പ്രശസ്തിപത്രവും 10001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂർ പള്ളിക്കുന്ന് വീട്ടിൽ വെച്ച് നടന്ന പുരസ്ക്കാരദാന ചടങ്ങിൽ പ്രശസ്ത നാടകകൃത്തും എഴുത്തുകാരനും ജൂറി അംഗവുമായ ചന്ദ്രശേഖരൻ തിക്കോടി, യുവശക്തി ഭാരവാഹികളായ കെ.കെ. രമേശൻ, വി.കെ ബിജു, സി.സി. ചന്ദ്രൻ, ലൈജു വയക്കാടി എന്നിവരും പങ്കെടുത്തു.