പയ്യോളി : ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ 12–ാം വാർഷിക വോളിബോൾ കോച്ചിംഗ് ക്യാമ്പ് നാളെ ആരംഭിക്കും. രാവിലെ ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇരിങ്ങൽ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുക.
അക്കാദമി നടത്തുന്ന പരിശീലന ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടാണ് പരിശീലനം നൽകുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നാളെ രാവിലെ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.


